h

h
k

2010 ഓഗസ്റ്റ് 17, ചൊവ്വാഴ്ച

ഒരു പ്രണയലേഖനം

ഒരു പ്രണയലേഖനം
ഇന്ന് വീണ്ടും മഴ പെയ്യുകയാണ് . മഴത്തുള്ളികള്‍ ജനല്‍ കമ്പിയില്‍ തട്ടി എന്റെ കണ്ണുകളില്‍ പതിച്ചപ്പോഴാണ് ഞാന്‍ നമ്മുടെ പഴയകാലം ഓര്‍ത്തത് .എന്റെ കുപ്പിവളകളുടെ കിലുക്കവും മഴയുടെ ആരവവുമായിരുനല്ലോ നിനക്ക് ഏറ്റവും പ്രിയപെട്ടത്‌ നിന്നെകുറിച്ചുള്ള ഓര്‍മകള്‍ എന്റെ കണ്ണുകളെ ഈരനനിയിക്കുകയാണ് എന്തേ നമ്മള്‍ ഒന്നായില്ല .ഇനി എത്ര ജന്ന്മങള്‍ ഞാന്‍ നിനക്കായി കാത്തിരിക്കണം മഴ പെയ്യുപോള്‍ നീ എന്നെ ഓര്‍ക്കാറുണ്ടോ ഇന്നെന്റെ കയ്യ്കളില്‍ കുപ്പിവളകളില്ല . ഈ ചങ്ങലകളുടെ കിലുക്കം നിനക്ക് കേള്‍ക്കാമോ എനിക്കറിയാം ഈ കിലുക്കം നീയും ഇഷ്ടപെടുനില്ല . ഈ ജനലഴികള്‍ക്ക് പുറത്തുള്ള ലോകത്തെ ഞാന്‍ ഭയപ്പെടുന്നു . ഈ മഴത്തുള്ളികളും ഞാനും നിന്റെ ഓര്‍മകളില്‍ ഉണ്ടായിരിക്കട്ടെ . എന്റെ ചങ്ങലകളുടെ കിലുക്കവുമായി ഞാന്‍ ഈ മനോരോഗ ആസ്പത്രിയുടെ ചുഴികളില്‍ മറയും വരെയെങ്കിലും ....../..

2010 ജൂൺ 9, ബുധനാഴ്‌ച

നിലാവും പകലും

നിലാവും പകലും ഞാന്‍ ഇത് എഴുതുമ്പോഴും മഴ പെയ്യുകയാണ് . പുതു മഴയുടെ ഗന്ദവും പക്ഷികളുടെ ആരവമ്കലുമില്ലാത്ത മഴ ഇന്നെന്തോ വിരസമായന്നു എനിക്ക് തോന്നിയത് .മഴ എനിക്ക് വളരെ ഇഷ്ടമാണ് വാഴയിലയിലും ചീമ്പിന്‍താളിലും മഴത്തുള്ളികള്‍ നൃത്തം വയ്ക്കുമ്പോള്‍ ചെളി വെള്ളം തെരുപ്പിച്ചും മഴവെള്ളത്തില്‍ കടലാസുവള്ളങ്ങള്‍ ഒഴുക്കിയും എന്നോ കടന്നു പോയ ഒരു ബാല്യകാലം. ഓര്‍മകള്‍ എന്നും സുഖം തരുന്ന വേദനകളാണ് .
മഴ എനിക്ക് ഇത്ര പ്രിയപെട്ടതാകാന്‍ കാരണം എന്റെ പാര്‍വതി ആണ് അവള്‍ മഴയെ ഒത്തിരി സ്നേഹിച്ചിരുന്നു ഞാന്‍ അവളെയും .മഴക്കാലങ്ങള്‍ ഞങളുടെ പ്രണയത്തിന്റെ വസന്ത കാലം ആയിരുന്നു അവളാണ് എന്നോട് മഴയുടെ കഥ പറഞ്ഞത് നിലാവിനെ സ്നേഹിച്ച പകലിന്റെ കഥ . പകല്‍ നിലാവിനെ സ്നേഹിച്ചു എന്നാല്‍ നിലവാകട്ടെ സ്നേഹിച്ചത് രാവുകളെ
നിലാവ് രാവിന്‍റെ മാറില്‍ചായുമ്പോള്‍ പകല്‍ വിരഹ വേദനയാല്‍ നിലാവിനെ ഓര്‍ത്ത്‌ കരയുംപോലന്നു മഴയുണ്ടാകുന്നത് .
പാര്‍വതി ഇന്നവള്‍ എന്റെ കൂടെയില്ല ''നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം മതി എനിക്ക് ജീവിക്കാന്‍' എന്ന് പറഞ്ഞവള്‍ എന്നെ വിട്ടു എങ്ങോ പോയി .പിന്നയും എത്രയോ മഴക്കാലങ്ങള്‍ കടന്നുപോയി ഇന്നവള്‍ എവിടെയാണെന്ന് എനിക്കറിയില്ല എങ്കിലും ഞാന്‍ കാത്തിരിക്കുകയാണ് എന്റെ പ്രിയപെട്ടവള്‍ക്കായി ഇനിയും മഴക്കാലങ്ങള്‍ വരുമെന്ന പ്രതീക്ഷയുമായി ..........