നിലാവും പകലും ഞാന്‍ ഇത് എഴുതുമ്പോഴും മഴ പെയ്യുകയാണ് . പുതു മഴയുടെ ഗന്ദവും പക്ഷികളുടെ ആരവമ്കലുമില്ലാത്ത മഴ ഇന്നെന്തോ വിരസമായന്നു എനിക്ക് തോന്നിയത് .മഴ എനിക്ക് വളരെ ഇഷ്ടമാണ് വാഴയിലയിലും ചീമ്പിന്‍താളിലും മഴത്തുള്ളികള്‍ നൃത്തം വയ്ക്കുമ്പോള്‍ ചെളി വെള്ളം തെരുപ്പിച്ചും മഴവെള്ളത്തില്‍ കടലാസുവള്ളങ്ങള്‍ ഒഴുക്കിയും എന്നോ കടന്നു പോയ ഒരു ബാല്യകാലം. ഓര്‍മകള്‍ എന്നും സുഖം തരുന്ന വേദനകളാണ് .
മഴ എനിക്ക് ഇത്ര പ്രിയപെട്ടതാകാന്‍ കാരണം എന്റെ പാര്‍വതി ആണ് അവള്‍ മഴയെ ഒത്തിരി സ്നേഹിച്ചിരുന്നു ഞാന്‍ അവളെയും .മഴക്കാലങ്ങള്‍ ഞങളുടെ പ്രണയത്തിന്റെ വസന്ത കാലം ആയിരുന്നു അവളാണ് എന്നോട് മഴയുടെ കഥ പറഞ്ഞത് നിലാവിനെ സ്നേഹിച്ച പകലിന്റെ കഥ . പകല്‍ നിലാവിനെ സ്നേഹിച്ചു എന്നാല്‍ നിലവാകട്ടെ സ്നേഹിച്ചത് രാവുകളെ
നിലാവ് രാവിന്‍റെ മാറില്‍ചായുമ്പോള്‍ പകല്‍ വിരഹ വേദനയാല്‍ നിലാവിനെ ഓര്‍ത്ത് കരയുംപോലന്നു മഴയുണ്ടാകുന്നത് .പാര്‍വതി ഇന്നവള്‍ എന്റെ കൂടെയില്ല ''നിന്നെ കുറിച്ചുള്ള ഓര്‍മ്മകള്‍ മാത്രം മതി എനിക്ക് ജീവിക്കാന്‍' എന്ന് പറഞ്ഞവള്‍ എന്നെ വിട്ടു എങ്ങോ പോയി .പിന്നയും എത്രയോ മഴക്കാലങ്ങള്‍ കടന്നുപോയി ഇന്നവള്‍ എവിടെയാണെന്ന് എനിക്കറിയില്ല എങ്കിലും ഞാന്‍ കാത്തിരിക്കുകയാണ് എന്റെ പ്രിയപെട്ടവള്‍ക്കായി ഇനിയും മഴക്കാലങ്ങള്‍ വരുമെന്ന പ്രതീക്ഷയുമായി ..........

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ