h

h
k

2011 ഡിസംബർ 27, ചൊവ്വാഴ്ച

മഞ്ഞുത്തുള്ളികള്‍

മഞ്ഞുത്തുള്ളികള്‍

മഞ്ഞു പെയുമാ മകര നിലാവില്‍
മഴവില്ല് പോലെന്‍ മുന്നില്‍
ചിരി തൂകി നിന്നവളെ
അറിയുന്നു നിന്നെ ഞാന്‍
അലിയുന്നു നിന്നില്‍ ഞാന്‍

പാതി വിടര്‍നൊരു മലരായ്‌ പ്രണയം
ഇതള്‍ വിരിയുകയാനുള്ളില്‍
മധു ചൊരിയുകയാനുള്ളില്‍

താരകങ്ങള്‍ തീര്‍ത്ത സന്ധ്യയില്‍
തേന്മാവ് പൂത്ത വഴിയില്‍
നിന്‍ കാലൊച്ച കേള്‍ക്കുവാന്‍
കാതോര്‍ത്തു നില്ല്പൂ ഞാനും

പെയ്തൊഴിയഅതൊരു മഴ പോല്‍ വിരഹം
തിര ഇളകുകയാനുള്ളില്‍
നുര ചിതറുകയായി കണ്ണില്‍

കാറ്റൊന്നു വീശിയപ്പോള്‍
മാമ്പൂ പൊഴിഞ്ഞപ്പോള്‍
തുടിക്കുന്ന നെഞ്ജുമായി
കാത്തിരുന്ന് നിന്നെ ഞാന്‍
വിജനമാം ആ വീഥിയില്‍

മറക്കില്ല ഞാനാ സ്നേഹം
മനസിന്റെ തീരാ ദാഹം
മരണമെന്നെ മായിക്കുന്ന നാള്‍വരെ

രാധ മാധവം

കാത്തിരിപ്പ്
കോടകാര്‍ വര്‍ണ്ണാ ..... കണ്ണാ ..
കാളിന്തിതന്‍ കളിതോഴാ
കാതരയാമീ രാധയേ നീ മറന്നോ
കൃഷ്ണാ ... . നീ മറന്നോ

നിന്നുടെ മുരളിക പാടുന്ന പാട്ടിന്റെ
താളത്തില്‍ ആടുവാന്‍ ജനിച്ചൊരു
ഗോപിക ഞാന്‍
നിനക്കായീ കൃഷ്ണാ ആയിരം ജന്മ്മം
ആതിര നോമ്പുകള്‍ നോറ്റൊരു രാധിക ഞാന്‍

മുളം തണ്ടു പാടുമ്പോള്‍
മയില്‍ പീലി ആടുമ്പോള്‍
മനസൊന്നു പിടയുന്നു
മഴക്കാറുപോലും വിങ്ങുന്നു ..

വിരഹമീ രാവില്‍ വിലോലയായ് രാധ
നിന്നെ നോക്കി നില്പൂ .... കാത്തിരിപൂ ...........


രക്തസാക്ഷി

രക്തസാക്ഷി
മടങ്ങുകയാണ് ഞാന്‍ തിരികെ വരില്ല
വരാനാകുകയില്ല തോറ്റുമടങ്ങുകയാണ് ഞാന്‍
ജയികാനായി ജനിച്ചവന്‍ ജനത്തിന്നു നായകന്‍
മടങ്ങുകയാണ് ഞാന്‍ മൃതിയില്‍ നിന്നും
ഒരു സ്മൃതിയായീ മാറുവാന്‍ ..........

തണല്‍ വിരിക്കുമാ തേന്മാവു തന്‍
നടുവിലെ ചില്ലയില്‍ കെട്ടി ഞാന്‍
എന്റെ കിനാക്കളാല്‍ നെയ്യ്തോരാ
മുഴം കയര്‍

ഇനിയെന്ന്റെ ജീവനില്‍ നിന്നൊരു
പിറവി ഉണ്ടെങ്കില്‍ ..ജനിക്കട്ടെ
ആയിരം രക്തസാക്ഷികള്‍
ഉയരട്ടെ ആയിരം വാളുകള്‍......

അറിയുന്നു ഞാന്‍ എന്റെ ചേതന
എന്നെ വിട്ടകലുന്ന വേദന
കടവായിലോഴുകുന്ന ചോരയില്‍
ഒരു തുള്ളി മണ്ണില്‍ വീനെനിക്കെകിടുന്നു
യാത്ര മംഗളം ........
ഓട്ങ്ങുകയാണ് ഞാന്‍
മൃതിയില്‍ നിന്നും
സ്മൃതിയില്ലക്കു

മഞ്ഞ പൂക്കള്‍

മഞ്ഞ പൂക്കള്‍


മണി മാമല മേലേ സൂര്യനുദിക്കുമ്പോള്‍
മഞ്ഞ കോടിയുടുത്തു മനസുമയക്കാനെത്തും
മായ പെണ്ണെ നീ മാരന്റെ
മനസിലൊരു മതുരകനവാണോ

ദൂരെ കാണും കൂടാരത്തില്‍
കൂട്ടിനു നീയും പോരാമോ
ഇത്തരി താഴും വെട്ടത്ത്
ഒത്തിരി ഇഷ്ടം കൂടാമോ


കര കാനത്തോരി കടലില്‍
നിന്നും തീരം തേടാന്‍പോരാമോ
ആ തീരത്തെത്തും നേരം
ചാരത്തയനയാന്‍ പോരാമോ..


ചെമ്പകപൂകള്‍ ചുവന്നപ്പോള്‍

ചെമ്പകപൂകള്‍ ചുവന്നപോള്‍

മറന്നുവോ നീ എന്നെ വിടര്‍ന്നു നില്‍ക്കുന്ന ആ ചെമ്പകപൂക്കള്‍ എത്ര ഞാന്‍ നിനക്കു പറിച്ചു നല്‍കിയിട്ടുണ്ട് . ഇന്നും ചെമ്പകം നിറയെ പൂകളാണ് പക്ഷെ ഇന്ന് നീ എന്റെ അരികലില്ലല്ലോ. മഞ്ഞുതുള്ളികള്‍ വീണു മനോഹരമായ പുലരികളില്‍ പൂകള്‍ പെറുക്കുവാന്‍ വരുന്ന നിന്റെ രൂപം ഇന്നെന്റെ ഓര്‍മകളില്‍ മാത്രമാണ് ' ശിവേട്ടാ ഒരു പൂ കൂടി ' നിന്റെ കൊന്ജ്ജലുകള്‍ ഇപ്പഴും കാതില്‍ വന്നലക്കുകയാണ് .
നീ എന്റെ പ്രാണന്റെ പകുതിയായിരുന്നു എന്ന് എനിക്ക് മനസിലായത് നിന്നെ നഷ്ടപെട്ടതിനുശേഷം മാത്രമായിരുന്നു . വിപ്ലവത്തിന് കൊടിപിടിച്ച് നഷ്ടപെട്ട യവ്വനം .ചുവപ്പ് കൊടിയുടെനിഴലില്‍ എനിക്ക് നഷ്ടപെട്ടത് ഒരു ജീവിതമായിരുന്നു നിന്നോടൊത്തു നാം കനവു കണ്ട ഒരു ജീവിതം
ഇന്ന് ഞാന്‍ ഒരു രക്തസാക്ഷിയാണ് പാര്‍ട്ടിയുടെ പ്രണയത്തിന്റെ ജീവിക്കുന്ന ഒരു രക്തസാക്ഷി .
ഇന്ന് ഞാന്‍ അവസാനിപ്പിക്കുകയാണ് ഈ ജീവിതം ഈ ഒറ്റപെടല്‍ എനിക്ക് സഹിക്കാവുന്നതിനും അപ്പുറമാണ് . ഈ ചെമ്പകച്ചുവട്ടില്‍ എന്റെ രക്തം ഇറ്റ്വീഴുനതെനിക്ക് കാണാം . നാളെ ഈ ചെമ്പകത്തില്‍ ഒരു പൂ വിരിയും അത് നിനക്കുള്ളതാണ് ചുവന്ന ആ ചെമ്പകപൂ എന്റെ ഹൃദയമാണ് .